പുതുവൈപ്പ് നിവാസികൾ നിരോധനാജ്ഞ ലംഘിച്ചു; സംഘർഷം , അറസ്റ്റ് …!

പുതുവൈപ്പ് LPG പ്ലാന്റ് നിർമ്മാണം നിർത്തിവയ്ക്കണം എന്ന ആവശ്യവുമായി നിവാസികൾ നടത്തിയ സമരം സംഘർഷത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലും കലാശിച്ചു. നിരോധനാജ്ഞ ലംഘിച്ചാണ് നാട്ടുകാർ സമരവുമായി മുന്നോട്ടു പോയത്. 
തങ്ങൾ LPG പ്ലാന്റിന് എതിര് അല്ലെന്നും, എന്നാൽ, വേലിയേറ്റ രേഖയുടെ 200 നും 300 മീറ്റർ നും മദ്ധ്യേ നിർമ്മാണം പാടില്ല എന്ന  കേന്ദ്ര ഹരിത ട്രിബുണലിന്റെ 2016 ആഗസ്ത് രണ്ടാം തീയതിയിലെ വിധിയ്ക്കു  വിരുദ്ധമായാണ് ജനസാന്ദ്രമായ പുതുവയ്പ്പിലൂടെ പ്ലാന്റ് നിർമ്മിക്കുന്നത് എന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.  

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 2200 കോടി രൂപ മുടക്കി നിർമ്മിക്കുന്ന LPG ബോട്ടിലിംഗ് ഉം സ്റ്റോറേജും അടങ്ങുന്ന ആധുനിക പ്ലാന്റിന്റെ നിർമ്മാണം നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് മൂന്നു വർഷങ്ങളായി നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ നിർമ്മാണം തിങ്കളാഴ്ച  പുനരാരംഭിച്ചതിന്റെ വെളിച്ചത്തിൽ അനിശ്ചിതകാല സമരവും പുന:രാരംഭിച്ചു. നിർമ്മാണം സുഗമമായി നടത്തുവാൻ ജില്ലാ ഭരണകൂടം നിരോധാജ്ഞ ഏർപ്പെടുത്തിയിരുന്നു. മാലിപ്പുറം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആണ് സത്യാഗ്രഹ സമരം നടത്താൻ ഉദ്ദേശിച്ചിരുന്നതെങ്കിലും സമീപത്തെ മറ്റൊരു സ്ഥലത്തേക്ക് സമരം മാറ്റുവാൻ പോലീസ് നിർബനധിയ്ക്കുകയായിരുന്നുവെന്നു സമര സമിതി അറിയിച്ചു. പുതുവൈപ്പ് എൽ പി ജി ടെർമിനൽ വിരുദ്ധ പ്രധിരോധ സമിതി ആണ് സമരത്തിന് നേതൃത്വം നൽകുന്നത്. ലഭ്യമായ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് സുരക്ഷിത സംവിധാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നുവെന്നാണ്  ഇന്ത്യൻ ഓയിൽ കോർപറേഷന്റെ അവകാശവാദം. ഇത് നിരാകരിച്ചുകൊണ്ടാണ് സമരം പുന:രാരംഭിച്ചത്.