ഡിസംബർ 17 ന് കപ്പൽ ഇടിച്ചു തകർത്ത വള്ളത്തിനും, അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന  മത്സ്യതൊഴിലാളികൾക്കും നഷ്ട്ട പരിഹാരം അടിയന്തിരമായി നൽകുക;  ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള സംവിധാനങ്ങൾ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കായി  വ്യാപകമായ മുറവിളി മത്സ്യത്തിഴിലാളികളിൽ നിന്നും സംഘടനകളിൽ നിന്നും ഉയരുന്നു. 

പൂന്തുറയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ‘ജ്യോഷ്‌നി ‘ എന്ന വള്ളമാണ് ദുബായ് കപ്പൽ ഇടിച്ചു തകർന്ന്  മുങ്ങിയത്. അപകട സമയത്തു ഉണ്ടായിരുന്ന ‘ക്രിസ്തുരാജ ‘ എന്ന വള്ളത്തിലെ തൊഴിലാളികൾ തകർന്ന വള്ളത്തിലെ ശ്രീമാന്മാർ റെയ്മണ്ട് (42) , സഹായം (48), സുബിൻ (38), രഞ്ജു (27)  , സഹായ രാജു 53), ജെയിംസ് (56) എന്നീ  ആറ്  പേരെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അവർ ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടം ഉണ്ടായിട്ടും കപ്പൽ നിർത്താതെ പോയതായി അപകടത്തിൽപ്പെട്ടവർ അറിയിച്ചു. തകർന്ന വെള്ളത്തിനും എൻജിനും വലയ്ക്കും മറ്റുമായി ഏകദേശം 6 ലക്ഷം രൂപ വിലയുണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികൾ കണക്കാക്കുന്നു. 

ഈ വള്ളത്തിനും പരിക്കേറ്റ മത്സ്യതൊഴിലാളികൾക്കും മതിയായ നഷ്ട പരിഹാരം നൽകണമെന്നും, ദുബായ് കപ്പലിനെ എത്രയും വേഗം കണ്ടെത്തണമെന്നും ഇത്തരം അപകടങ്ങൾ ആവർത്തിയ്ക്കാതിരിക്കുവാൻ, പ്രത്യേകിച്ച് വിഴിഞ്ഞം പോർട്ട് പ്രവർത്തനം ആരംഭിയ്ക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷിത സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും വിവിധ സംഘടനകളും ജനപ്രതിനിധികളും കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. 

കപ്പൽ കണ്ടുപിടിച്ച് നടപടി എടുക്കണം. കേരളാ ഫിഷറീസ് ഫെഡറേഷൻ.
പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ 6 തൊഴിലാളികൾ ഉൾക്കൊള്ളുന്ന വള്ളത്തെ ഇടിച്ചു തകർത്ത ദുബായിൽ നിന്നുള്ള കപ്പൽ കണ്ടു പിടിച്ച് വള്ളത്തിനും തൊഴിലാളികൾക്കും ഉണ്ടായ നഷ്ടം ഈടാക്കണമെന്നും കപ്പൽച്ചാല് വിട്ട് മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന വളളത്തെ തകർത്ത കപ്പലിന്റെയും, ജീവനക്കാരുടെയും പേരിൽ നിയമനടപടി സ്വീകരിക്കണമെന്നും കേരളാ ഫിഷറീസ് ഫെഡറേഷൻ പ്രസിഡന്റ് V. ദിനകരൻ Ex MLA കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
         V.  ദിനകരൻ Ex MLA
ആലപ്പുഴ
17/12/2019