എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ദീർഘകാലം പ്രവാസിയായിരുന്നു. മെൽബണിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ആസ്ട്രലിയയിലെ ആദ്യത്തെ മലയാളം പ്രസിദ്ധീകരണമായ’ മെൽബൺ മലയാളി’യുടെ എഡിറ്ററായിരുന്നു. ഓർമ്മപ്പെരുന്നാൾ, അതിരുകൾ മായുന്ന ആകാശം’ എന്നീ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കേരള സർക്കാരിന്റെ സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കുകയും കേരളത്തിലെ വിവിധ വേദികളിലും ചാനലുകളിലും പ്രദർശിപ്പിക്കുകയും ചെയ്ത ‘ഓഖി കടൽ കാറ്റെടുത്തപ്പോൾ ‘ എന്ന ഡോക്യുമെന്റെറിയുടെ സ്ക്രിപ്റ്റ് എഴുതി. ഇപ്പോൾ മലയാളത്തിലെ വിവിധ ആനുകാലികങ്ങളിൽ എഴുതുന്നു. മൂന്നാമത്തെ പുസ്തകമായ ‘സിങ്കപ്പൂർ മണമുള്ള ഉടുപ്പുകൾ’ ഫെബ്രുവരിയിൽ പുറത്തിറങ്ങും.
