പരമ്പരാഗത മത്സ്യത്തൊഴിലാളികളെ CRZ ലംഘകരിൽപ്പെടുത്തുന്നതിനെതിരേ ധീവര സഭയുടെ സെക്രട്ടറിയേറ്റ് സത്യാഗ്രഹം

സുപ്രീം കോടതി നിർദ്ദേശ പ്രകാരം CRZ ലംഘനങ്ങളുടെ ലിസ്റ്റ്  എടുക്കുന്ന ഈ അവസരത്തിൽ, പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും ഉൾപ്പെടുത്തുന്നതായി വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ അത്തരം പ്രവണ തടയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അഖില കേരള ധീവര സഭയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ സെക്രട്ടറിയേറ്റ് നു മുന്നിൽ സത്യഗ്രഹം നടന്നു. തീര പരിപാലന നിയന്ത്രണ നിയമത്തിന്റെ ഒരു ലക്‌ഷ്യം തന്നെ തീരവും പരമ്പരാഗത തീരദേശ ജനതയെയും സംരക്ഷിക്കുക എന്നിരിയ്ക്കേ, ഈ പ്രവണത അടിയന്തിരമായി തടയേണ്ടത് എന്ന് ഈ സത്യാഗ്രഹം സർക്കാരിന് മുന്നറിയിപ്പ് നൽകി. സമുദ്ര – കായലോര തീരങ്ങളിൽ അധിവസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളും ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും തൊഴിൽ ഉപകരണങ്ങൾ സൂക്ഷിയ്ക്കുന്ന കെട്ടിടങ്ങളും വിശ്രമ കേന്ദ്രങ്ങളും, ചെറുകിട സംസ്കരണ കേന്ദ്രങ്ങളും ഒഴിവാക്കി വേണം ഈ ലിസ്റ്റ് എടുക്കേണ്ടത് എന്ന് ധീവര സഭ ആവശ്യപ്പെട്ടു. വൻകിട ടൂറിസ്റ്റു റിസോർട്ടുകൾ, ഫ്‌ളാറ്റുകൾ, കൺവെൻഷൻ സെന്ററുകൾ, ടൂറിസം ബന്ധ കെട്ടിടങ്ങൾ/സമുച്ഛയങ്ങൾ. വ്യാവസായിക ബന്ധ  കെട്ടിടങ്ങൾ/സമുച്ഛയങ്ങൾ, കടലും ജലാശയങ്ങളും മലിനീകരിക്കുന്ന സ്ഥാപനങ്ങൾ മറ്റും മാത്രമേ സുപ്രീം കോടതിയുടെ പരിഗണനക്ക് നൽകാവൂ എന്ന് ധീവര സഭ ആവശ്യപ്പെട്ടു.

 

 

രൂക്ഷമായ കടലാക്രമണം, പ്രളയം പോലുള്ള പ്രകൃതി ക്ഷോഭങ്ങൾ പോലുള്ള, തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തീരം നഷ്ട്ടപ്പെടുന്നതിന്റെ ഫലമായിട്ടാണ്  ഭവനങ്ങളും ആരാധനാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങളും  CRZ പരിധിയിൽപ്പെട്ടുപോകുന്നത്.  മാറി മാറി വരുന്ന സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരുകളും കടലാക്രമണ പ്രധിരോധ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാതിരുന്നത് തീരങ്ങളുടെ പരിധികളെ മാറ്റിമറിച്ചു CRZ പരിധികൾ ബാധകമാക്കിയത്. ഇത്തരം വസ്തുതകൾ പരിഗണനയിൽ വച്ചുകൊണ്ടു വേണം പ്രസ്തുത ലിസ്റ്റ് തയ്യാറാക്കേണ്ടത് എന്ന് നേതാക്കൾ ആവശ്യപ്പെട്ടു. 

ധീവര സഭ സംസ്ഥാന പ്രസിഡന്റ അഡ്വ . കെ. കെ, രാധാകൃഷ്‌ണൻ സത്യാഗ്രഹം ഉത്‌ഘാടനം ചെയ്തു. ധീവര സഭ ജനറൽ സെക്രട്ടറി ശ്രീ വി ദിനകരൻ മുൻ എം എൽ എ  അദ്ധ്യക്ഷ പ്രസംഗം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ശ്രീമാന്മാർ അഡ്വ. യു എസ് ബാലൻ, എ . ദാമോദരൻ, സംസ്ഥാന സെക്രട്ടറിമാരായ ശ്രീമാന്മാർ സി ഗോപിനാഥ്, ജോഷി ബ്ലാങ്ങാട്ട്, ടി കെ സോമനാഥൻ, കെ കെ തമ്പി, പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി പ്രസിഡന്റ് ശ്രീ പൂന്തുറ ശ്രീകുമാർ, ധീവര മഹിളാ സഭ പ്രസിഡന്റ് ശ്രീമതി ഭൈമി വിജയൻ, ധീവര യുവജന സഭ പ്രസിഡന്റ് അഡ്വ ഷാജു  തലാശ്ശേരി, മാനവശേഷി വികസന സമിതി പ്രസിഡന്റ് ശ്രീ ഡി ചിദംബരൻ, ധീവര യുവജന സഭ  സെക്രട്ടറി ശ്രീ പി.എസ്  ഷമ്മി, ധീവര സഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ പനതുറ  ബൈജു, ജില്ലാ സെക്രട്ടറി ശ്രീ കാലടി സുഗതൻ, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ പനതുറ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
 

ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക 

 

Dheevara Sabha General Secretary Sri V. Dinakaran Ex MLA addressing the Sathyagraha

ധീവര സഭ സംസ്ഥാന പ്രസിഡന്റ അഡ്വ . കെ. കെ, രാധാകൃഷ്‌ണൻ സത്യാഗ്രഹം ഉത്‌ഘാടനം ചെയ്യുന്നു 

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ സത്യാഗ്രഹ വേദി