ഓഖി 2017 തമിഴ്നാട് പഠന റിപ്പോർട്ട്‌: 2017 ൽ തമിഴ്നാട്, കേരള, ലക്ഷദ്വീപ് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിന്റെ ആഘാതപഠനം സ്വയം ഏറ്റെടുത്തു നടത്തിയ Public Inquest Team എത്തിച്ചെർന്ന നിഗമനം,

അത്, ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും, മത്സ്യത്തൊഴിലാളി വിഭാഗത്തെ തെരഞ്ഞെടുത്തു വംശീയമായി ഇല്ലാതാക്കാനുള്ള ഒരു ശ്രമമായിരുന്നു. കാരണം, ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നെങ്കിൽ ഓഖി ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും, അതിനു ശേഷം അവരുടെ ഭാഗത്തു നിന്നും ഉണ്ടായ നിസ്സംഗത കാരണം അനേകം ജീവനുകൾ നഷ്ടപെട്ടെന്നും, അതുകൊണ്ട് തന്നെ അത് മുൻകൂട്ടി തയ്യാറാക്കിയ വംശീയ തുടച്ചുനീക്കൽ പദ്ധതിക്ക് വീണു കിട്ടിയ അവസരമായി ഗവണ്മെന്റും ഉദ്യോഗസ്ഥരും വേണ്ട വിധം ഉപയോഗിച്ചു എന്ന് വേണം കരുതാൻ എന്നതാണ് അവരുടെ പഠനം തെളിയിക്കുന്നത്. ആ റിപ്പോർട്ടിന് അവർ കൊടുത്ത പേര് Cyclonic Apartheid എന്നാണ് (ചുഴലികാറ്റിലൂടെ ഒരു വംശീയ തുടച്ചുമാറ്റം!).

ആ റിപ്പോർട്ടിലേക്ക് വിശദമായി

ഓഖി (  ബംഗാളി ഭാഷയിൽ ‘കണ്ണ്’ എന്നർത്ഥം) ചുഴലിക്കാറ്റ്, തായ്‌ലൻഡിൽ നവംബർ 21, 2017 ന് രൂപം കൊണ്ട്, ബംഗാൾ ഉൾക്കടലിൽ നവംബർ 29 ന് ശക്തി പ്രാപിച്ചു, നവംബർ 30, 2017 ന്, തമിഴ്നാട്, കേരള, ലക്ഷദീപ് ആഴകടലിൽ ആഞ്ഞടിച്ചു.

തമിഴ്നാട്ടിൽ ആകെ മരണം     222
മൃതശരീരം കിട്ടിയത്                  57
കാണാതായവർ                            165

കേരളത്തിൽ ആകെ മരണം  43
മൃതശരീരം കിട്ടിയത്                 91 
കാണാതായവർ                             52

 

 

Public Inquest Team എന്ന പ്രൈവറ്റ് ടീം,  ഇതിന്മേൽ തമിഴ്‌നാട്ടിൽ പഠനം  നടത്തി. അതിൽ,  മുൻ ജഡ്ജി, ജേര്ണലിസ്റ്, പ്രൊഫസർസ്, മുൻ IPS ഓഫീസർമാർ, മറ്റു വിദഗ്ദ്ധർ, എന്നിവർ അടങ്ങുന്ന 14 പേർ സ്വാതന്ത്രമായി നടത്തിയ പഠനം ആണിത് . 168 പേജുകൾ ഉള്ള റിപ്പോർട്ട്‌ ജനുവരി 7,  2018 ഇൽ പുറത്തിറക്കി. മറ്റ് 55 പേർ ഈ പഠനത്തിന്  സാങ്കേതിക സഹായം,വസ്തുത ശേഖരണം, മറ്റു ടീം അംഗങ്ങൾ  എന്നിവരായി മുഴുവൻ സമയ  സഹായികകളായി പ്രവർത്തിച്ചു. (അവരുടെ report ഇന്റർനെറ്റ്‌ ഇൽ കിട്ടും,  ‘ Cyclonic Apartheid’  pdf file)

 

1. അതിൽ വോളന്റീർസ് ആയിട്ടുള്ളവർ, vallavilai, Thoothoor, Poothurai, Chinnathurai എന്നീ സ്ഥലങ്ങളിൽ visit ചെയ്തും, മറ്റു പഠനങ്ങൾ ഉൾപ്പെടുത്തിയും തയ്യാറാക്കിയ Disaster Assessment report ആണ് ഒന്നാം ഭാഗം

2. രണ്ടാം ഭാഗത്ത്, ചില നിരീക്ഷണങ്ങൾ ( Observations) അവർ നടത്തിയിട്ടുണ്ട്- ജീവനുകൾ കൂടുതൽ നഷ്ടപ്പെട്ടതിന്റെ കാരണങ്ങളെ കുറിച്ചും ഗവണ്മെന്റ്കൾ യഥാ സമയം ചെയ്യേണ്ടിയിരുന്നതും എന്നാൽ ചെയ്യാത്തതുമായ ഇടപെടലുകളെ കുറിച്ച്

3. മൂന്നാം ഭാഗത്തു, ഗവണ്മെന്റ്ന് ചില നിർദ്ദേശങ്ങൾ (Recommendations) അവർ വച്ചിട്ടുണ്ട് -ഇനിയും ഇതുപോലെ നഷ്ടങ്ങൾ സംഭവിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ.

OBSERVATIONS
(ആദ്യമായി, ആ പഠനത്തിൽ അവർ പറഞ്ഞ നിർദ്ദേശങ്ങളിൽ ചിലത് )

1. അവരുട Study യുടെ title ‘Cyclonic Apartheid’ എന്നാണ്. Apartheid എന്ന വാക്കിന് അർത്ഥം, വംശീയ അടിസ്ഥാനത്തിൽ മാറ്റിനിർത്തൽ എന്നാണ്. പഠനത്തിൽ നിന്നും അവർ
എത്തിയ നിഗമനം, ഇത്രയും പേർ മരിക്കാൻ കാരണം, മത്സ്യതൊഴിലാളികളെ വംശീയമായി മാറ്റിനിർത്തുന്ന ഒരു സമീപനം ഗവണ്മെന്റ് സ്വീകരിച്ചത് കൊണ്ടാണ്, എന്നതാണ്. അവരുടെ ഇടപെടലുകൾ അത്രക്ക് ലാഘവത്തോടെ ആയിരുന്നു എന്നതുകൊണ്ട്.

തമിഴ്നാട് CM ഓഖി ബാധിച്ച സ്ഥലങ്ങൾ visit ചെയ്തത് ഓഖിക്കു ശേഷം 13 ദിവസം കഴിഞ്ഞു – ഡിസംബർ 13 ന്. PM visit ചെയ്തത് 19 ദിവസം കഴിഞ്ഞ്- ഡിസംബർ 19 ന്. Defence Minister 3 ദിവസം കഴിഞ്ഞ്- ഡിസംബർ 3 ന്. എന്നാൽ ഡിസംബർ 3 നകം defence ഊർജസ്വലമായ ഇടപെട്ടിരിന്നുവെങ്കിൽ, ഇത്രയും ജീവനുകൾ നഷ്ടപ്പെടുമായിരുന്നില്ല. മാത്രമല്ല, Defence Minister ന്റെ visit ന് ശേഷവും, മത്സ്യതൊഴിലാളികളെ രാക്ഷാ പ്രവർത്തനത്തിന് ഉൾപ്പെടുത്താം എന്ന വാഗ്ദാനം, ഉടനെ act ചെയ്തിരുന്നെങ്കിൽ, മത്സ്യതൊഴിലാളികൾ പറഞ്ഞതുപോലെയുള്ള ദൂരത്തു അവരെയും കൊണ്ടു പോയിരുന്നെങ്കിൽ, കൂടുതൽ ജീവനുകൾ രക്ഷിക്കാമായിരുന്നു.

2. Tsunami (2004) വന്നതിനു ശേഷം സ്ഥാപിച്ച ‘TN and Puduchery Coastal Risk Reduction Project’, (World Bank 23 കോടിയും, ബാക്കി 10 കൊടി സെൻട്രൽ ഗവണ്മെന്റ് മുടക്കിയും ചെയ്തത്), പ്രവർത്തനരഹിതം. Alerts കൊടുക്കാൻ സാധിച്ചിരുന്നില്ല, അതിനുള്ള full പ്രവർത്തനം ഇനിയും പൂർത്തിയായിട്ടില്ല. എന്തുകൊണ്ട്? മത്സ്യതൊഴിലാളികളുടെ ജീവനുകളായതു കൊണ്ടാണോ ഇത്രയും ലാഘവത്വം?

3. 1990 കൾക്ക് ശേഷം, trawlers നും foreign കപ്പലുകൾക്കും മീൻ പിടിക്കാൻ അനുമതി കൊടുത്തത് കൊണ്ടു, fishermen കൂടുതൽ ആഴ കടലിൽ പോകേണ്ടിവരുന്നു. പക്ഷെ, 15 മീറ്റർ നീളത്തിൽ കൂടുതൽ ബോട്ട്കൾക്ക് അനുമതി കൊടുക്കാത്തത് കൊണ്ടു, deep sea ഫിഷിങ് ന് അത്രയും നീളം ബോട്ട്കൾക്ക് പോരാത്തത് കൊണ്ടും, അവിടേക്ക് പോകുന്ന കൂടുതൽ നീളമുള്ള ബോട്ട്കൾ രെജിസ്ട്രേഷൻ ആളുകൾ ചെയ്യുന്നില്ല. അതിനാൽ നഷ്ടം സംഭവിച്ചാൽ, ഇൻഷുറൻസ്, subsidized ഡീസൽ, മറ്റ് ആനുകൂല്യങ്ങൾ കിട്ടുന്നില്ല.

4. ഫിഷിങ്ന് പോകുന്നവരുടെയും തിരിച്ചു വരുന്നവരുടെയും കണക്കുകൾ ഉള്ള രജിസ്റ്റർ ഇല്ല. ഇതുപോലെ വീണ്ടും സംഭവിച്ചാൽ ഓഖിയിൽ ഉണ്ടായതുപോലെ, അനിശചിതത്വം ഉണ്ട്- എത്ര പേർ കാണാതെ പോയി, എവിടെ നിന്നും പുറപ്പെട്ടവർ, നഷ്ടപെട്ട വള്ളങ്ങൾ, എറ്റിനങ്ങൾ എന്നിവ എന്നൊക്ക കണക്കുകളില്ല).

5. ദുരന്തത്തിൽ (Disasters) രക്ഷാപ്രവർത്തനത്തിനു പറ്റിയ large alert system ഇല്ല. വ്യക്തിഗതമായി അകപ്പെട്ടവരെ ഫോണിൽ ബന്ധപെടാനുള്ള സാഹചര്യമെ നിലവിലുള്ളൂ

6. രക്ഷാപ്രവർത്തന പരിപാടിക്ക്‌ സഭയുടെ നേതൃത്വം മുമ്പന്തിയിൽ ഉണ്ടായിരുന്നു. അവർക്ക് ഗവണ്മെന്റന്റെ ഉദ്യോഗസ്ഥരുടെ നിസഹരണം ഉണ്ടായിരുന്നു.

7. ഓഖിയിൽ സമാധാനപരമായി, protest നടത്തിയവരെ ഇന്നും ക്രിമിനൽ കേസിൽ കുടുക്കിയിട്ടുണ്ട്. അതിൽ വൈദീകർ ഉൾപ്പെടുന്നു.

7. IMD, MoES, SDMA, NDMA, എന്നീ സമയം സംവിധാനങ്ങൾ ഉണ്ടെങ്കിലും, disaster
വേണ്ടവിധത്തിൽ മുൻകൂട്ടി പ്രവചിക്കാൻ സാധിച്ചില്ല. പ്രവർത്തന രഹിതം.

8. Nov. 30 മുതൽ ഡിസംബർ 3 വരെ വളരെ പ്രധാനപെട്ടെ ദിവസങ്ങൾ ആയിരുന്നു. Coast guard സജീവ മായിരുന്നു
എങ്കിൽ നിരവധി ജീവനുകൾ രക്ഷപ്പെടുത്താമായിരുന്നു. മത്സ്യതൊഴിലാളികൾ ഇറങ്ങേണ്ടി വന്നു. അത് കഴിഞ്ഞുള്ള ദിവസങ്ങളിലും, 60 Nautical മൈൽ വരെയെ coast guard പോയുള്ളു. അവരുടെ കൂടെ പോയ fishermen വീണ്ടും ദൂരം പോയാലെ കിട്ടൂ, എന്ന് പറഞ്ഞപ്പോൾ, അത് കഴിഞ്ഞു അവർക്ക് അധികാരം ഇല്ല എന്നാണ് പറഞ്ഞത്. ഇതെല്ലാം Defence Minister, ഡിസംബർ 3 ന് സന്ദർശിചതിന് ശേഷമാണ്. എന്നാൽ ഇന്റർനാഷണൽ rule അനുസരിച്ചു, 200 nautical മൈൽ വരെ ഒരു രാജ്യത്തിന് അധികാരം ഉണ്ട്‌ എന്നുള്ളതും ഇവിടെ ഓർക്കാം.

9. തിരിച്ചു വന്ന fishermen ഡിസംബർ 1 ആം തിയതി, ബോട്ടുകളുടെ 31 GPS locations, കന്യാകുമാരി district administration ന് നൽകിയിരുന്നു. പക്ഷെ, അതനുസരിച്ചു ഒരു ആക്ഷനും ഉണ്ടായില്ല. ഇത് മത്സ്യതൊഴിലാളികളുടെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നതിന് കാരണമായി.

10. ഓഖിക്ക്‌ വളരെ മുമ്പ് തന്നെ TN ഗവണ്മെന്റ്നോട്‌ ഒരു അപേക്ഷ വച്ചിട്ടുണ്ടായിരുന്നു, അവർ central ഗവണ്മെന്റ് നോട്‌ request വക്കണമെന്നു, അതായത്, satelite phones ഉപയോഗം തടയുന്ന നിയമം എടുത്ത് മാറ്റണമെന്നു. കൂടാതെ, licensed ഫോണുകൾ, VHF ( Very High Frequency) Sets, radio ടെലിഫോൺ, AIS (Automatic Identification System) എന്നിവ നൽകണമെന്ന്. ഒന്നും നടന്നില്ല.

11. ലോണകൾ എടുത്തിട്ടാണ് പലരും വലിയ ബോട്ടുകൾ വാങ്ങിയിട്ടുള്ളത്. കൂടാതെ, നഷ്ടപ്പെട്ട ബോട്ടുകളിൽ ഉണ്ടായിരുന്ന food, diesal, ice, മറ്റ് സാമഗ്രികൾ എന്നിവയും നഷ്ടപ്പെട്ടു. പിന്നെ, ഒരു ലക്ഷം രൂപ കടം എടുത്തതിനു അവരിൽ നിന്നും, 4000 മുതൽ 10, 000 വരെ ബാങ്കുകൾ ഓഖിക്ക് ശേഷം പലിശ വാങ്ങിച്ചു. അതിനാൽ അതിനനുസരിച്ചു നഷ്ടം കണക്ക് കൂട്ടി, ബോട്ട് ഉടമകൾക്ക് നൽകി ഗവണ്മെന്റന് നികത്താൻ സാധിച്ചിട്ടില്ല.

12. 5000 രൂപയുടെ നഷ്ടപരിഹാരം ആണ് ഓഖി സമയത്തു
affected ആയ ആ കുടുംബങ്ങൾക്കു പെട്ടെന്നുള്ള സഹായമായി കൊടുത്തത്. ഇത്ര നിസാര തുക കൊടുത്തു കൊണ്ടു അപമാനിച്ചു. (ഓഖി രക്ഷാപ്രവർത്തന സമയത്തു ദിവസങ്ങളോളം പണിക്ക് പോകാതെ ഗ്രാമാങ്ങൾ ഉണ്ടായിരുന്നു. അവർക്ക് നൽകിയതും തുലോ നിസാരം (കുറച്ചു പേർക്ക് സ്വജന്യ അരി) അഥവാ പരിഗണിച്ചതുമില്ല.

13. കൗൺസിലിങ് കൂടുതൽ വേണ്ടിയിരുന്നു, പ്രത്യേകിച്ചും കടലിൽ നിന്നും തിരിച്ചു വന്നവർക്ക്‌. പക്ഷെ, അത് നീണ്ടു നിന്നില്ല. അവരിൽ പലരും trauma കാരണം മത്സ്യബന്ധനാം ഉപേക്ഷിച്ചു.

RECOMMENDATIONS
(ഇവർ ഈ study യിലൂടെ മുന്നോട്ടു വക്കുന്ന നിർദ്ദേശങ്ങളിൽ ചിലത്)

1. ആവശ്യം വേണ്ടത്, കൂട്ടായ രക്ഷാപ്രവർത്തനം : മറൈൻ, coast guard, നേവി, മത്സ്യതൊഴിലാളികൾ ചേർന്ന്.

2. മേല്പറഞ്ഞവ സാധിക്കാത്തതുകൊണ്ട്, വള്ളവിള ഇടവകയിൽ നിന്നും മാത്രം രണ്ട് സമയങ്ങളിലായി, നിരവധി ബോട്ടുകൾ രക്ഷാപ്രവർത്തനതിന് പോയി,, 14 ലക്ഷവും , 18 ലക്ഷവും
ചിലവഴിച്ചു. 17 പേരെ രക്ഷപ്പെടുത്തി. ആ തുക അവർക്ക് തിരിച്ചു കൊടുക്കണം.

3 ഒത്തിരി fishermen തിരിച്ചു വന്നിട്ടില്ല. അതിനാൽ അവരെ ‘presumed to be dead’ എന്ന സർട്ടിഫിക്കറ്റ് എത്രയും വേഗം കൊടുക്കണം.

4. നഷ്ടം പരിഹരിക്കാൻ മൈക്രോ assessment exercise നടത്തണം. ബോട്ടുകൾ, wireless sets, engines, ഓഖി വഴി കാണി സമൂഹത്തിനു നഷ്ടപ്പെട്ട plantation etc

5. കാണാതെ പോയവരെ മരിച്ചവരായി പ്രഖ്യാപിച്ചു, മരണ സർട്ടിഫിക്കറ്റ്, നഷ്ടപരിഹാരം കൊടുക്കണം.
മരിക്കുന്നത് കണ്ടവരുടെ സാക്ഷ്യം എടുത്ത്, ആ മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റ്, നഷ്ടപരിഹാരം
അവരുടെ കുടുംബങ്ങൾക്ക്‌ നൽകണം.

6. ഡിസ്ട്രിക്ട് ലീഗൽ services, വഴി ഓഖിയുമായി ബന്ധപെട്ട വർക്ക്, വേണ്ട സർവീസ് കൊടുക്കണം (peaceful protests ഇൽ പങ്കെടുത്തവർക്ക് ഉൾപ്പെടെ)

7. Coastal Disaster Risk Reduction Project പ്രവർത്തന ക്ഷമമാകണം, വേണ്ട മുന്നറിയിപ്പുകൾ കൃത്യമായി കൊടുക്കാൻ.

8. രക്ഷാപ്രവർത്തനം യഥാ സമയം നടത്തുന്നില്ല എങ്കിൽ, മത്സ്യ തൊഴിലാലികളുമായി സഹകരിച്ചു ചെയ്യുന്നില്ലേങ്കിൽ, coordination & information sharing നടക്കുന്നില്ലേങ്കിൽ, അവരെ ( Navy, coast guard) കുറ്റക്കാരാക്കണം.

9. Reparation, Restitution, compensation, Rehabilitation, Satisfaction, Guarantees of non- repetition എന്നിവ ഉറപ്പാക്കണം.

10. നഷ്ടപരിഹാരം എല്ലാവർക്കും നൽകണം – ഏതെങ്കിലും തരത്തിൽ നഷ്ടപെട്ടവർക്ക്

11. Peaceful protests മൗലിക അവകാശം ആണ് എന്ന് അംഗീകരിക്കണം. അവരെ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തുക എന്നത് മാനുഷികമല്ല. ഉടനെ എല്ലാ case കളും പിൻവലിക്കുക

12. ഓഖിയിൽ അനാഥരായ കുട്ടികൾക്കു മനഃശാസ്ത്രപരമായ, വിദ്യാഭ്യാസപരമായ, ജോലി സംബന്ധമായ സഹായങ്ങൾ നൽകുക.

13. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്, മത്സ്യബന്ധനം മാത്രം കൊണ്ടു ജീവിക്കാൻ സാധിക്കില്ല. സമഗ്ര വികസനം സാധ്യമാകുന്നതിനു ചില നിർദ്ദേശങ്ങൾ നടപ്പിലാക്കുക:
a. Fish പ്രൊസസിങ് and സ്റ്റോറേജ് സ്വകാര്യങ്ങൾ
b. മറൈൻ Resource യൂണിറ്റ്
c. Food പ്രോസസ്സിംഗ് ടെക്നോളജി യൂണിറ്റ്

14. പ്രകൃതി ദുരന്തം കൈകാര്യം ചെയ്യാൻ Disaster Management -ന്റെ role എങ്ങനെ ആയിരിക്കണം, എന്നതിനെ കുറച്ചു ഒരു High Level Enquiry നടത്തുക. Fishermen ഇതുപോലെ യുള്ള അവസരത്തിൽ, നേടിയിരിക്കേണ്ട സാങ്കേതിക ജ്ഞാനം, satelite ഫോൺ പോലെയുള്ള സാങ്കേതിക സാമഗ്രികൾ എന്നിവ എല്ലാ മത്സ്യതൊഴിലാളികൾക്കും നൽകുക, ഉപയോഗത്തെ കുറിച്ച് ക്ലാസ്സ്‌ നൽകുക. ഇവയെകുറിച്ചു സമഗ്ര പഠനം നടത്തണം.