മത്സ്യമേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര – സംസ്ഥാന നയങ്ങളും നിയമങ്ങളും മത്സ്യത്തൊഴിലാളി സംഘടനകളുടെ അഭിപ്രായം മാനിച്ച് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്, കേരള ഫിഷറീസ് ഫെഡറേഷൻ ജനുവരി 27 ന്, തിങ്കളാഴ്ച രാവിലെ 10 മണി മുതൽ CMFRI യ്ക്ക് മുൻപിൽ (പണ്ഡിറ്റ് കറുപ്പൻ സ്മാരക ഹാളിന് സമീപം ), സത്യാഗ്രഹം നടത്തുന്ന സാഹചര്യത്തിൽ ഹെഡറേഷന് നേതൃത്വം നൽകുന്ന അഖില കേരള ധീവര സഭയുടെ സംസ്ഥാന കൗൺസിൽ അംഗങ്ങളും എറണാകുളം ജില്ലയിലെ പ്രവർത്തകരും സജീവമായി പങ്കെടുക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
മഹിളാ സഭാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ശനിയാഴ്ച രാവിലെ 10 മണി മുതൽ ഒരു ഏകദിന നേതൃയോഗം എറണാകുളത്ത് പണ്ഡിറ്റ് കറുപ്പൻ സ്മാരക ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചു. ഈ നേതൃയോഗത്തിൽ ധീവര മഹിള സഭയുടെ സംസ്ഥാന കമ്മറ്റി അംഗങ്ങൾ ,താലൂക്ക് – ജില്ലാ ഭാരവാഹികൾ എന്നിവരേയും സഭയുടെ സംസ്ഥാന ഭാരവാഹികളേയും മറ്റു പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡൻറ് – സെക്രട്ടറിമാരേയും-സഭയുടെ ജില്ലാ താലൂക്ക് പ്രസിഡൻറ് സെക്രട്ടറിമാരേയും പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു .
പ്രവർത്തന ഫണ്ട് സമാഹരണം ഫെബ്രുവരി 15 ന് മുൻപ് പൂർത്തീകരിച്ച് പ്രവർത്തക സമ്മേളനത്തിൽ വെച്ച് അതാത് താലൂക്ക് -ജില്ലാ കമ്മറ്റികൾ ഫെബ്രുവരി 29 ന് മുൻപ് സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിയ്ക്കേണ്ടതാണെന്നും തീരുമാനിച്ചു.
‘വിശ്വകാന്തി’ മുഖപത്രത്തിന്റെ വരിക്കാരായി, 200 രൂപ വാർഷിക വരിസംഖ്യ സ്വീകരിച്ച് എല്ലാ സംസ്ഥാന കൗൺസിൽ അംഗങ്ങളേയും ജില്ലാ താലൂക്ക് കമ്മറ്റി അംഗങ്ങളേയും പോഷക സംഘടനകളുടെ സംസ്ഥാന – ജില്ല -താലൂക്ക് കമ്മറ്റി അംഗങ്ങളേയും കരയോഗങ്ങളേയും വരിക്കാരാക്കേണ്ടതാണെന്ന് തീരുമാനിച്ചു. ഈ പ്രവർത്തനം ഫെബ്രുവരി 29ന് മുൻപ് പൂർത്തീകരിയ്ക്കുവാനും തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ ധീവരസമുദായം തിങ്ങിപാർക്കുന്ന പ്രദേശങ്ങളിൽ ധീവര സമുദായത്തിൽപ്പെട്ടവർക്ക് സ്ഥാനാർത്ഥിത്വം നൽകണമെന്ന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.