കേരളത്തിലെ ഒന്നാംകിട ഭൂരഹിതർ,അവഗണിതർ,പരിഹാസ്യർ, കടലരികല്ലാതെ കുടിപാർ പ്പിനിടമില്ലാത്തവർ. വേറൊരുപണിയിലേക്കും പോകാൻ രാജഭരണകാലങ്ങ ളിലേഅനുവാദമില്ലാഞ്ഞവർ;കേരളത്തിലെ , ഭാരതത്തിലെ വൈക്കിങ്ങുകൾ!മത്സ്യബന്ധന ക്കാർ.ISRO, കൂടംകുളം, വിഴിഞ്ഞം പദ്ധതികൾക്കുവേണ്ടി അവരുടെആവാസ ങ്ങൾ തുടച്ചുമാറ്റി.ഇപ്പോൾ ‘ഗെയിൽ’ പദ്ധതിയുടെ ആഘാതങ്ങളും കടലോരജീവിതക്കാരെ ഭയപ്പെടുത്തുന്നു.ഒരൊറ്റലാത്തിച്ചാർജ്കൊണ്ട് ഇവരെ അടിച്ചൊത്തുക്കാവു ന്നതേയുള്ളു എന്ന് ഭരണാധികാരികൾ ക്കറിയാം! കുറേശ്ശ നശിപ്പിക്കപ്പെടേണ്ടവർ.(ആദിവാസിക ളും അക്കൂട്ടത്തിൽ പെടും).The so-called മുഖ്യധാരയുടെ നിലനില്പിന് ആവശ്യമില്ലാത്തകൂട്ടർ.! ആധുനികസാങ്കേതിക വിദ്യകളും കുത്തക മാർഗ്ഗങ്ങളും കൊണ്ട് മെച്ചമായി മീനുകളെ യാകെപിടിച്ചെടുക്കാമെന്ന അറിവിന്റെ ബലത്തിൽ പ്രബലസംഘങ്ങൾക്കുവേണ്ടി സർക്കാരുക ളും ഈ പരമ്പരാഗതവർഗ്ഗത്തെ ആക്രമിക്കുന്നു,പരിഹസിക്കുന്നു,തഴയുന്നു.ഇന്ന് ഈ ഒടുവിലത്തെ സംഭവങ്ങളിൽ നിന്ന് നാമെല്ലാം തിരിച്ചറിയേ ണ്ടപാഠങ്ങളെത്ര! കടലോരജീവിതക്കാരെ ഭൂമി, പ്രകൃതി, പ്രപഞ്ചം,ദൈവം നിലനിർത്തി പ്പോരുന്നത് അവർക്കു വേണ്ടി മാത്രമല്ല ,സദാ അഹങ്കാരവും പൂശ്ഛവും കൊണ്ട് നടക്കുന്ന മുഖൃധാര ക്കാരെ മരണത്തിൽ നിന്ന് രക്ഷിക്കാൻ കൂടിയാണ്.ആകയാൽ ഈ വൈക്കിങ്ങുക ളെ തിരിച്ചറിയുക.കളിയാക്കരുത്.വരേണ്യരെന്നമിഥ്യാഭാവക്കാർ പഠിക്കുക , ഇക്കൂട്ടരെഒഴിച്ചുനിർത്തിയിട്ടോ,കുറേ ശ്ശെ മായ്‌ച്ച്കളഞ്ഞിട്ടോ ഉള്ള ഒരുമുഖ്യധാര ഭൂമിയുടെ മനസ്സിലില്ല! ഈ ആധുനിക വൈക്കിങ്ങുകളാണ് അതി ജീവന രഹസ്യങ്ങളുടെ മുഖ്യധാരക്കാർ.മഴയിലൊലിച്ചുപോവാൻമാത്രം ഈടുള്ള തെന്ന് തെളിഞ്ഞ പൊതുസാംസ്കാരിക പ്രൗഢി അന്യം നിൽക്കാതെ കാക്കുവാൻ ഭൂമി കാത്തുവച്ചകരുതൽ കരുത്താണിവർ!!!!! നിരീക്ഷണം ! ( Ajith Lawrence )
ഗെയ്ൽ പദ്ധതി : തീരം ഒഴിഞ്ഞു കൊടുക്കുവാൻ മറ്റൊന്ന് കൂടി!
